Techdid

ഒരു കൊതുക് കണ്ട കഥ

ഷി ടാക്‌സി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ നായികയായെത്തുന്ന ചിത്രമാണ് ആകാശവാണി. വിജയ് ബാബു നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഖായിസ് മിലനാണ്. ഒരു കൊതുക് കണ്ട കഥ എന്ന ടാഗ് ലൈനോടുകൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്തുകൊണ്ട് അങ്ങനെ ഒരു ടാഗ് ലൈന്‍? ഒരു കൊതുക് കണ്ട കഥയും ചിത്രവുമായി എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ?


കേരളത്തിലെ അറിയപ്പെടുന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയാണ് ആകാശ്. പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയാണ് വാണി. ദമ്പതികളായ ഈ ആകാശിന്റെയും വാണിയുടേയും കഥ പറയുന്ന സിനിമയാണ് ആകാശവാണി. ഇവര്‍ക്ക് ഒരു മകനുണ്ട്. കൊടൈക്കനാലില്‍ പഠിക്കുന്ന ആറ് വയസ്സുകാരന്‍. ഈ മൂന്നുപേരടങ്ങുന്ന കുടുംബത്തിലെ പ്രശ്‌നങ്ങളാണ് ഖൈസ് മിലന്‍ എന്ന നവാഗതന്‍ തന്റെ ആദ്യ സിനിമയിലൂടെ പറയുന്നത്.

ഒരു കൊതുകാണ് കഥ പറയുന്നത്. ആകാശ്, വാണീ എന്നീ ഭാര്യ ഭര്‍ത്താക്കന്മാരുടെ പേര് ചേര്‍ന്നപ്പോഴാണ് ആകാശവാണി എന്നയാത്. ആകാശും വാണിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു കൊതുകിന്റെ കണ്ണിലൂടെയാണ് പറയുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. മറ്റാരും കാണാത്തതും അറിയാത്തതുമായ ചില രഹസ്യങ്ങള്‍ ഈ കൊതുകിനറിയാം. ആറ് മണിക്കൂര്‍ നടക്കുന്ന കഥയാണ് ആകാശവാണിയില്‍ പറയുന്നതെന്നും ഖായിസ് മിലന്‍ പറയുന്നു. ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായിട്ട് കാവ്യ എത്തുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.
ആകാശ്-വാണി ദമ്പതികളുടെ കുടുംബസുഹൃത്താണ് തോമസ്-മറിയ ദമ്പതികള്‍. പരസ്പരം തോറ്റുകൊടുക്കാന്‍ തയാറാകാതെ വാശിപിടിക്കുന്ന ആകാശിന്റെയും വാണിയുടേയും ജീവിതത്തില്‍ തോമസിനും മറിയക്കും ഏറെ സ്വാധീനമുണ്ട്. വിജയ് ബാബുവും കാവ്യ മാധവനും യഥാക്രമം ആകാശും വാണിയുമായി അഭിനയിക്കുന്നു. സപ്തമശ്രീ തസ്‌കരയിലെ പള്ളി വികാരിയെ അവതരിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രത്തില്‍ തോമസായി വേഷമിടുന്നത്. തോമസിന്റെ ഭാര്യയായി നിര്‍മ്മാതാവ് കൂടിയായ സാന്ദ്ര തോമസ് അഭിനയിക്കുന്നു.


Previous
Next Post »