Techdid

മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല ലോഹമെന്ന് മോഹന്‍ലാല്‍

മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല ലോഹമെന്ന് മോഹന്‍ലാല്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം ആഗസ്ത് 20 ന് റിലീസ് ചെയ്യാനിരിക്കെ തന്റെ വെബ് സൈറ്റായ ദി കംപ്ലീറ്റ് ആക്ടര്‍ ഡോട്ട്‌കോമിലിട്ട കുറിപ്പിലാണ് ലാല്‍ പുതിയ ചിത്രത്തെക്കുറിച്ച് വാചാലനായത്. താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുമുണ്ട്.





പക്ഷേ, ലോഹം മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല. 'കേരളത്തില്‍ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നൊരു മോശമായ കാര്യത്തെക്കുറിച്ചാണീ സിനിമ. സിനിമയുടെ കൗതുകം അതിനെതിരെ എന്തു ചെയ്യുന്നു എന്നതാണ്. ഇതു പുതിയ കാര്യമല്ല, പക്ഷേ, അസാധാരണമായൊരു കഥയും സിനിമയുമാണ്. 'സ്പിരിറ്റ് എന്ന സിനിമ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചു പറയുന്നതായിരുന്നു. അതിനര്‍ഥം അതു തുടക്കം മുതലെ മദ്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നു എന്നല്ല. അതില്‍ മദ്യ വിരുദ്ധ പ്രസംഗങ്ങള്‍ ഇല്ല. മദ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അതിലെ വിപത്തിനെ ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. മദ്യപിക്കരുതെന്നോ അതു തുടരണമെന്നോ ഒന്നും അതു പറയുന്നില്ല


ലോഹവും അതുപോലെയാണ്. ഇതുപോലെയൊക്കെ നടക്കുമോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഇതു സിനിമയാണ്. വിശ്വസിക്കുന്നതുപോലെ കഥ പറയുക എന്നതാണു സിനിമയുടെ പ്രത്യേകത. സാധാരണമായൊരു സിനിമയാണെങ്കില്‍ അതില്‍ എന്തെല്ലാമുണ്ടെന്നു പറയാം. എന്നാല്‍ ഇത് അസാധാരണമായ സിനിമയുടെ കഥ പറച്ചിലുമാണ്.'
മീശ പിരിക്കുന്നോ ഇല്ലയോ എന്നതുകൊണ്ടു ഒരു സിനിമയുടെ സ്വഭാവം നിശ്ചയിക്കരുത്. മീശ പിരിച്ചു എന്നതുകൊണ്ടു സിനിമ നന്നാകുകയോ ചീത്തയാവുകയോ ഇല്ല. ഈ സിനിമയുടെ സസ്പന്‍സ് എന്നതുതന്നെ ഇതിലെ വിഷയം എന്താണെന്നും ഞാനതില്‍ എവിടെ നില്‍ക്കുന്നു എന്നതുമാണ്. അതുകൊണ്ടു നമുക്കു കണ്ടുകൊണ്ടു ലോഹത്തെ മനസ്സിലാക്കാം. ചില സിനിമ ചെയ്തു കഴിയുമ്പോള്‍ നമ്മുടെ മനസ്സു നമ്മളോടു പറയും ഇതു വ്യത്യസ്തമാണെന്ന്. രഞ്ജിത്തിന്റെ ലോഹത്തില്‍ അഭിനയിച്ചപ്പോഴും എന്നോടു മനസ്സു പറഞ്ഞത് അതാണ്-ലാല്‍ പറയുന്നു
Previous
Next Post »