Techdid

ഡബ്ള്‍ ബാരല്‍ ഇന്‍ര്‍നെറ്റില്‍ റിലീസ് ചെയ്യും




ഇപ്പോള്‍ സിനിമ റിലീസാകുന്നതിന് മുമ്പ് ഇന്റര്‍നെറ്റില്‍ കിട്ടുമല്ലോ. എന്നാല്‍ പിന്നെ അങ്ങനെ തന്നെയായിക്കോട്ടെ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യും.



ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ചിത്രം ഇന്റര്‍നെറ്റില്‍ ലഭ്യമാകുമന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ പറഞ്ഞു. തിയേറ്ററുടമകളുടെ പിന്തുണയോടെയാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യനെറ്റിലെ ന്യൂസ് അവര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ്.
ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡബിള്‍ ബാരല്‍, അഥവാ ഇരട്ടക്കുഴല്‍. ഒരു കോമഡി ത്രില്ലര്‍ തരത്തിലുള്ള ചിത്രമാണ്.
ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന, യുവതാരസമ്പന്നമായ ചിത്രമാണ് ഡബിള്‍ ബാരല്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത് ആസിഫ് അലി, സണ്ണി വെയില്‍, തമിഴ് താരം ആര്യ, സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി, ഇഷ ഷര്‍വാണി തുടങ്ങിയവരാണ് താരനിരയിലുള്ളത്.
Previous
Next Post »